അടിമാലി: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം ഓടക്കൽ വാസുവിെൻറ ഭാര്യ കാർത്യായനിയാണ് (65) മരിച്ചത്. അസുഖത്തെ തുടർന്ന് ഒരുമാസമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മക്കളുണ്ട്.