പെരുവ: വീട്ടുകാർ ഫോൺ വിളി തടസ്സപ്പെടുത്തിയതിന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. മുളക്കുളം പെരുവ കൊല്ലപ്പിള്ളിൽ കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ ജോസിെൻറ മകൻ ലിഖിൽ ജോസാണ് (ചാക്കോ -28) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടോടെ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ലിഖിൽ.ശബ്ദം കേട്ട് മുറിയിലെത്തിയ വീട്ടുകാർ ഫോൺ പിടിച്ചുവാങ്ങി കിടന്നുറങ്ങാൻ പറഞ്ഞ് ശാസിച്ചു. വീട്ടുകാരോട് വഴക്കിട്ട് യുവാവ് പുലർച്ച 2.30ഓടെ ഇറങ്ങിപ്പോയി. വീട്ടുകാർ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെ 5.30ഓടെ പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപത്തെ തടിമില്ലിെൻറ പരിസരത്ത് നടക്കാനിറങ്ങിയവർ ശബ്ദം കേട്ട് എത്തിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ കണ്ടത്. അവരോട് താൻ പെരുവക്കാരനാണെന്ന് യുവാവ് വിളിച്ചുപറയുന്നത് കേട്ട് തൊട്ടുപിറകെ മകനെ അന്വേഷിച്ച് എത്തിയ പിതാവാണ് തിരിച്ചറിഞ്ഞത്. ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ലിഖിൽ മുളന്തുരുത്തിയിലെ ഒ.ഇ.എന്നിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ചുനാളുകളായി മാനസികസംഘർഷത്തിലായിരുെന്നന്ന് സുഹൃത്തുക്കൾ പറയുന്നു. വെള്ളൂർ പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അറുനൂറ്റിമംഗലം സെൻറ് ജോസഫ് ക്നാനായ പള്ളി െസമിത്തേരിയിൽ. മാതാവ്: ലൈസ ജോസഫ്. സഹോദരിമാർ: ലിഞ്ജു ജോസഫ്, ലിനു ജോസഫ്.