ചങ്ങരംകുളം: ബൈക്കപകടത്തിൽ പരിക്കേറ്റ നന്നംമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. കണശംവീട്ടില് രാജെൻറയും സുജാതയുടെയും മകന് സൂരജ് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ നന്നംമുക്കില്‍ സൂരജ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സൂരജിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. വിദേശത്തായിരുന്ന സൂരജ് ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. സഹോദരന്: ഷാജന്.