പറവൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ നീണ്ടൂർ മണപ്പുറത്ത് പാപ്പു (86) കോവിഡ് ബാധിച്ച് മരിച്ചു. മകനും ഭാര്യക്കും കുട്ടികൾക്കും കോവിഡ് ബാധിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പാപ്പുവിന് രോഗം സ്ഥിരീകരിച്ചത്.
ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലും പിന്നീട് അങ്കമാലി അഡ്ലക്സ് സെൻററിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തത്തപ്പിള്ളി പൊതുശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: സുഭാഷിതൻ, ഗോപാലകൃഷ്ണൻ, മണിയപ്പൻ, സുനന്ദ, രാധാമണി. മരുമക്കൾ: രാജി, സതി, രമേശൻ, കുസുമൻ, പ്രസീത.