നെടുങ്കണ്ടം: പുഷ്പകണ്ടത്ത്് കോവിഡ് ഭേദമായി ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കടയാടിയിൽ അളകർസ്വാമിയാണ് (37) മരിച്ചത്. അളകർസ്വാമിക്ക് ഈ മാസം അഞ്ചിനാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. 17ന് നെഗറ്റിവ് ആയതിനാൽ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിയശേഷം സമീപത്തെ മറ്റൊരു വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്്് കുഴഞ്ഞുവീണ് മരിച്ചു.നെടുങ്കണ്ടം പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമെത്തി മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.