അന്തർ സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം
കട്ടപ്പന: അന്തർ സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന പുരുഷെൻറ മൃതദേഹം കട്ടപ്പനയാറിൽ കണ്ടെത്തി. കട്ടപ്പന 20 ഏക്കർ പാലത്തിന് അടിയിലായാണ് മൃതദേഹം കണ്ടത്. പാലത്തിന് സമീപത്തെ വർക് ഷോപ്പ് ജീവനക്കാരാണ് ആറ്റിൽ മൃതദേഹം കണ്ടത്. ഇവർ ഉടൻ കട്ടപ്പന പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും എത്തി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. കഴിഞ്ഞ ദിവസങ്ങളിൽ കട്ടപ്പനയിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ആളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപസ്മാരം ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.