പാമ്പാടി: സി.പി.എം വെള്ളൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയും ഗ്രാമവികസന വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കന്നുവെട്ടി മുകളേൽ അജയബാബു (65) കോവിഡ് ബാധിച്ച് മരിച്ചു. പഴശ്ശിരാജ െറസിഡൻറ്സ് അസോസിയേഷൻ മുൻ ട്രഷററാണ്.
പാലാ കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. കരൾ രോഗം വർധിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ടി.ജെ. ഗിരിജ (പുതുപ്പള്ളി ഗവ. ഹോമിയോ ഡിസ്പെൻസറി ഫാർമസിസ്റ്റ്). മക്കൾ: ഇന്ദുലേഖ, ഇന്ദുബാല.