കോട്ടയം: പന്ത്രണ്ടുവയസ്സുള്ള കുട്ടിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറിയപ്പള്ളി അണലക്കാട്ടില്ലത്തിൽ എ.വി. ദാമോദരൻ നമ്പൂതിരിയുടെയും ദിവ്യയുടെയും മകൻ ധനുഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. തിരുവഞ്ചൂർ പെരിങ്ങള്ളൂർ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ദാമോദരൻ നമ്പൂതിരി രാവിലെ ക്ഷേത്രത്തിൽ പോയിരുന്നു. ധനുഷും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒമ്പതോടെ കുളിക്കാൻ കയറിയ ധനുഷ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് അമ്മ ബാത്ത്റൂമിൽ നോക്കിയപ്പോൾ ധനുഷ് ചലനമില്ലാതെ നിൽക്കുന്നതാണ് കണ്ടത്. ഉടൻ അയൽവാസികളെ വിളിച്ചുവരുത്തി ബാത്ത്റൂമിെൻറ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് അകത്തുകയറി. കുട്ടിയുടെ കഴുത്തിൽ തോർത്ത് മുറുകിയിരുന്നു. ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്കുശേഷം നടക്കും.