കോട്ടയം: മണപ്പുറം പരേതനായ ജോണ്‍ മാത്യുവിെൻറ ഭാര്യ ആലീസ് മാത്യു (88) നിര്യാതയായി. കുന്നംകുളം തെക്കേക്കര കുടുംബാംഗമാണ്. കോട്ടയം വൈസ്മെൻസ് ക്ലബ് പ്രസിഡൻറ്, വൈസ്മെന്‍ ഇൻറര്‍നാഷനല്‍ റീജനല്‍ സര്‍വിസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: മെറീസ് ജോര്‍ജ്, അനിത ഷാജി (ഫ്രാഗ്രൻറ് ലില്ലി കോട്ടയം), സില്‍വിയ തോമസ് (കളിവീട് സ്കൂള്‍, കോട്ടയം), നഗരസഭ മുൻ കൗണ്‍സിലര്‍ ജവീന് മാത്യു (ജവീന്‍സ് റോയല്‍ എന്‍ഫീല്‍ഡ്), എജുള മാത്യു (റെഡ്ബോ തിരുച്ചിറപ്പള്ളി). മരുമക്കള്‍: സി.ഐ. ജോര്‍ജ്, ഷാജി മാത്യു, സി. തോമസ്, അനു ജവീന്, എം.ഒ. മാത്യു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കോട്ടയം സി.എസ്.ഐ ഹോളിട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരിയില്‍.