പെയിൻറിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
കൊട്ടാരക്കര: പെയിൻറിങ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.കാരിക്കലിൽ വാടകക്ക് താമസിച്ചിരുന്ന തേവലപ്പുറം കുറുമ്പാലൂർ ശ്രീനിവാസ നിലയത്തിൽ ശ്രീകുമാർ (43^ ബിജു) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാരിക്കൽ എഴുമണ്ണൂർ പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (50), കുണ്ടറ അംബിപൊയ്ക പ്രശാന്തത്തിൽ പ്രസന്നൻ (55) എന്നിവർക്ക് പരിക്കേറ്റു. പുത്തൂർ കെ.എസ്.ഇ.ബിക്ക് സമീപം രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ പരസ്യ ബോർഡ് അഴിച്ചുമാറ്റുന്നതിനിടയിൽ ബോർഡ് 11 കെ.വി ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ അശുപത്രിയിലെത്തിച്ചെങ്കിലും ശ്രീകുമാർ മരിച്ചു.ഭാര്യ: അഞ്ജു. മക്കൾ. മഹാലക്ഷ്മി, മെഹിത്ത്. സംസ്കാരം വെള്ളിയാഴ്ച കോവിഡ് പരിശോധനക്കുശേഷം വീട്ടുവളപ്പിൽ.