കാഞ്ഞാണി: അരിമ്പൂർ പഞ്ചായത്ത് 17ാം വാർഡംഗം കുറുപ്പത്ത് പ്രസീദ് (45) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡൻറിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.