കോട്ടക്കൽ: ആര്യവൈദ്യശാല മുൻ ജനറൽ മാനേജർ എ.ആർ. ശങ്കരനാരായണൻ (95) ഡൽഹിയിലെ വസതിയിൽ നിര്യാതനായി. തൃശൂർ ജില്ലയിലെ വലപ്പാടാണ് സ്വദേശം. പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഡയറക്ടർ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപറേഷൻ ചെയർമാൻ, മണപ്പുറം ഫിനാൻസ് ഡയറക്ടർ, ഫെഡറൽ ബാങ്ക് ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: എം.കെ. ശാരദ. മക്കൾ: ഡോ. എ.എസ്. ലത, ഡോ. സുധാശങ്കർ. മരുമക്കൾ: ഡോ. എ.പി. മിശ്ര, ദീപാങ്കർ റോയ്.