തിരൂർ: പൗരപ്രമുഖനും റെയിൻബോ ടെക്സ്റ്റയിൽസ് ഉടമയുമായ നടുവിലങ്ങാടി സ്വദേശി പി. പരീക്കുട്ടി ഹാജി (82) നിര്യാതനായി. തിരൂർ ചേംബർ ഓഫ് കോമേഴ്സ് മുൻ സെക്രട്ടറി, ആൾ കേരള ടെക്സ്റ്റയിൽസ് ഡീലേഴ്സ് അസോസിയേഷൻ മുൻ ജില്ല ജനറൽ സെക്രട്ടറി, എം.ഇ.എസ് തിരൂർ യൂനിറ്റ് മുൻ ജോ. സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്സിക്യൂട്ടീവ് മുൻ അംഗം, തിരൂർ മുനിസിപ്പൽ മുസിം ലീഗ് രണ്ടാം വാർഡ് വൈസ് പ്രസിഡൻറ്, ഹിദായത്ത് സ്വിബിയാൻ മദ്റസ ആൻഡ് ദർസ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പാറയിൽ ഫാത്തിമ. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുല്ലത്തീഫ് (ബാറ്ററി വേൾഡ് തിരൂർ) സലീന. മരുമക്കൾ: മുഹമ്മദ് കുട്ടി കറുമണ്ണിൽ (കറുമണ്ണിൽ ഗ്രൂപ്പ്, കോട്ടക്കൽ), ഖദീജ നിഷാദ്, നസീമ.