മലപ്പുറം: നഗരസഭ മുൻ കൗൺസിലറും മുണ്ടുപറമ്പ് മഹല്ല് മുൻ ജനറൽ സെക്രട്ടറിയുമായ നെച്ചിക്കണ്ടൻ എൻ.കെ. ഉസ്മാൻ ഹാജി (74) നിര്യാതനായി. റവന്യൂ ജീവനക്കാരനായിരുന്നു. 2005-10ൽ മുസ്ലിം ലീഗ് നഗരസഭ കൗൺസിൽ ലീഡറായി പ്രവർത്തിച്ചു. ഭാര്യ: ഫാത്തിമ തറയിൽ. മക്കൾ: ശിഹാബുദ്ദീൻ, അൻവർ നിയാസ്, പരേതനായ അബ്ദുൽ സലീം. മരുമക്കൾ: ഷഹർബാനു (വടക്കേമണ്ണ), സുമയ്യ (ഒതുക്കുങ്ങൽ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് ഖബർസ്ഥാനിൽ.