പട്ടർനടക്കാവ്: ഒരുമാസം മുമ്പ് കന്മനം രണ്ടാലിൽ കാർ മരത്തിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. അനന്താവൂർ ചെനപ്പുറം പാറപ്പുറത്ത് മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ശഫീഖാണ് (26) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടു മാസം മുമ്പ് വിദേശത്തുനിന്ന് അവധിക്ക് വന്ന് സുഹൃത്തിെൻറ വിവാഹ ഒരുക്കങ്ങൾക്കായി ഇരുവരും കാറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: സമീർ, സക്കീന, സഹീർ, ഷരീഖ്, സഫ്വാൻ.