വടുവഞ്ചാല്‍: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു. കമ്പാളകൊല്ലി എരമഞ്ചേരി ഗോപാലന് (68) ആണ് മാനന്തവാടി ജില്ല ആശുപത്രിയില്‍ മരിച്ചത്. വൃക്കരോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 14ന് നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റിവായി. വ്യാഴാഴ്ച രാത്രി ഒന്നോടെയായിരുന്നു മരണം. ഭാര്യ: സരോജിനി. മക്കൾ: രതീഷ്, ജിഷ. മരുമക്കൾ: രേഖ, സതീഷ്.