വൈക്കം: ബസ് യാത്രക്കിടെ അസുഖബാധിതനായ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം മുരിക്കനാവാലയിൽ രാജപ്പനാണ് (68) മരിച്ചത്. വൈക്കത്തുനിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ഇയാൾ വെള്ളിയാഴ്ച രാവിലെ 6.30ഓടെ കൂട്ടുമ്മേൽനിന്നാണ് കയറിയത്. ചെമ്പ് കാട്ടിക്കുന്നിലെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിെനത്തുടർന്ന് ജീവനക്കാർ വെള്ളം നൽകി. തുടർന്ന് ബസിൽതന്നെ പുത്തൻകാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ഡോക്ടറില്ലായിരുന്നു. പിന്നീട് യാത്രക്കാരുടെ സഹകരണത്തോടെ ബസ് നിർത്താതെ തൃപ്പൂണിത്തുറ ഗവ. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ ബസിലെത്തി പരിശോധിച്ച് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്താണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ലീല. മകൾ: രജനി. മരുമകൻ: സുനിൽ.