ഗാന്ധിനഗർ: സ്കൂട്ടറിൽ ലോറിയിടിച്ച് സി.പി.എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റി അംഗം പി.എസ്. അനിയൻ (നാരായണൻ നായർ -62) മരിച്ചു. കോട്ടയത്തുനിന്ന് വീട്ടിലേക്ക് വരുേമ്പാൾ ശനിയാഴ്ച രാത്രി 9.30ന് എം.സി റോഡിൽ നീലിമംഗലം പാലത്തിലായിരുന്നു അപകടം. നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. ലോറി നിർത്താതെ പോയി. സമീപ സ്ഥലെത്ത വ്യാപാരസ്ഥാപനത്തിലെ സി.സി ടി.വിയിൽ അപകടദൃശ്യം പതിഞ്ഞിട്ടുണ്ട്.അന്വേഷണം നടത്തിവരുകയാണെന്ന് ഗാന്ധിനഗർ എസ്.ഐ കെ.കെ. പ്രശോഭൻ അറിയിച്ചു.സി.ഐ.ടി.യു ഏറ്റുമാനൂർ ഏരിയ ട്രഷറർ, ആർട്ടിസാൻ യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പേരൂർ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറാണ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത അനിയൻ. മക്കൾ: അതുൽ, അജയ് (വിദ്യാർഥികൾ).