കൊല്ലം: ജില്ല സഹകരണ ബാങ്കിെൻറ മുൻ ജനറൽ മാനേജർ മുണ്ടയ്ക്കൽ പ്രേംജ്യോതിയിൽ വി.വി. സനാതനൻ (83) നിര്യാതനായി. ഓൾ കേരള ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മാസിെൻറ സ്ഥാപക പ്രസിഡൻറ്, എൻ.എസ് ഹോസ്പിറ്റൽ സ്ഥാപക ഡയറക്ടർ ബോർഡ് അംഗം, കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ മുൻ ജില്ല പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ കെ. കമലാഭായി (സഹകരണസംഘം മുൻ ജോയൻറ് രജിസ്ട്രാർ). മക്കൾ: ജ്യോതി (ഡയറക്ടർ, എഫ്.ഐ.ബി), പ്രമോദ് (മാനേജർ, എസ്.ബി.ഐ), ഡോ. ബിനു രവി (സി.ഡബ്ല്യു.സി മെംബർ എറണാകുളം). മരുമക്കൾ: കെ. രവി (എം.ഡി, റിമോടെക് കൺട്രക്ഷൻസ്, പുണെ), എ.എസ്. ബീന (അധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ), എസ്. ഇന്ദു (അധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ).