കാലടി: കോവിഡ് ബാധിച്ച് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാഞ്ഞൂർ പടിഞ്ഞാറുഭാഗം പെരുമായൻ വീട്ടിൽ കൊച്ചൗസേഫാണ് (83) മരിച്ചത്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അൽഫോൻസ, ലിസി, ലൂസി (റിട്ട. അധ്യാപിക സെൻറ് ജോസഫ് ൈഹസ്കൂൾ കറുകുറ്റി), എൽസി (എം.ഇ.എസ് ഗുജറാത്ത്), റാണി, റിൻസി. മരുമക്കൾ: ജോസ് തൃക്കണശ്ശേരി (തൊടുപുഴ), ജോസ് തളിയൻ (കാഞ്ഞൂർ), ജോസ് അറക്കൽ പൂതംകുറ്റി (റിട്ട. അധ്യാപകൻ, ഹോളിഫാമിലി യു.പി സ്കൂൾ താബോർ), ജോയ്സൺ പുളിക്കൽ തൃശൂർ (എം.ഇ.എസ് ഗുജറാത്ത്), പൗലോസ് മാടൻ (കുറ്റിപ്പാറ), ജോസ് (പാറപ്പുറം വല്ലം). സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.