കൊടകര: പുലിപ്പാറകുന്ന് കുട സ്റ്റോപ്പിനു സമീപെത്ത കുളത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലിപ്പാറകുന്ന് മുരിങ്ങത്തുപറമ്പില്‍ ജോസഫിെൻറ മകന് എല്‍ബിനാണ് (26) മരിച്ചത്.
ഇയാളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൊടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെയാണ് ആളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പുലിപ്പാറകുന്ന് കുണ്ടായി കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ആളൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മാതാവ്: എല്‍സി. സഹോദരന്: എല്‍ജോ.