കൊടുങ്ങല്ലൂർ: എടവിലങ്ങിൽ നിർമാണത്തൊഴിലാളി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. എറണാകുളം പുത്തൻവേലിക്കര പഞ്ഞിപള്ളയിൽ കല്ലറക്കൽ ജോയിയാണ് (54) മരിച്ചത്. എടവിലങ്ങ് വടക്ക് വീടിന് മുകളിൽ വാർക്ക നടക്കുന്നതിനിടയിൽ ശനിയാഴ്ച രാവിലെ 10ഒാടെയാണ് സംഭവം. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11ഒാടെ മരിച്ചു. വർഷങ്ങളായി പഞ്ഞിപള്ളയിലെ വിനോദയാത്ര സംഘാടകനായിരുന്നു.