ചെറുതുരുത്തി: പിറന്നാൾ ദിനത്തിൽ വീട്ടമ്മയെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദേശമംഗലം പല്ലൂർ കറുത്തേടത്ത് രാമൻകുട്ടി നായരുടെ ഭാര്യയും പുത്തൻവീട്ടിൽ പാറുക്കുട്ടി അമ്മയുടെ മകളുമായ കമലമ്മയാണ് (68) മരിച്ചത്. പിറന്നാൾ ദിനമായ ശനിയാഴ്ച ഉച്ചഭക്ഷണത്തിനുശേഷം ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൊഴുത്തിെൻറ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ദേശമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: കൃഷ്ണകുമാരി, മിനി, മധു. മരുമക്കൾ: ഗോപിനാഥൻ, മോഹനൻ, സിന്ധു.