തൃശൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികനെ ആശുപത്രിയിലെ ഐ.സി.യുവിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചേരി മരിയാപുരം ചെറയത്ത് വീട്ടിൽ റപ്പായിയാണ് (82) മരിച്ചത്. ഒരുമാസം മുമ്പ് ഇദ്ദേഹത്തിെൻറ ഭാര്യ മരിച്ചിരുന്നു. തുടർന്നുനടന്ന ചടങ്ങുകൾക്കിടെയാണ് ഇയാൾ കോവിഡ് ബാധിതനായതെന്ന് പറയുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ബേബി. മക്കൾ: ലില്ലി, തോമസ്, ഓമന, പരേതയായ ലിസി. മരുമക്കൾ: മോഹൻ, സണ്ണി, ജാൻസി, ഡേവിസ്.