മാഞ്ഞൂര്‍: കളിക്കുന്നതിനിെട കിണറ്റില്‍ വീണ് നാലുവയസ്സുള്ള പെണ്‍കുട്ടി മരിച്ചു. കോതനല്ലൂര്‍ പള്ളിത്താഴം റെയില്‍വേ ഗേറ്റിന് സമീപം വാടകക്ക് താമസിക്കുന്ന നന്ദികുന്നേല്‍ ജോമിയുടെ മകള്‍ മിയ മരിയ ജോമിനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മിയയുടെ മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പിതാവിെൻറ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ വീണ പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10 കോല് താഴ്ചയുള്ള കിണറ്റില്‍ രണ്ടാള് വെള്ളമുണ്ടായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്ത് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടിസം ബാധിച്ച കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്ന് പൊലീസ് പറഞ്ഞു.