ആലുവ: മാർക്കറ്റിൽ സുഹൃത്തിെൻറ മുറിയിൽ താമസിച്ചിരുന്ന അന്തർ സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പശ്ചിമ ബംഗാൾ നാദിയ ജില്ല സ്വദേശി ലാൽചന്ദാണ് (25) മരിച്ചത്. സുഹൃത്തായ നസ്റുൽ ഹക്കിെൻറ മാർക്കറ്റിലെ മുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്.
കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനുംശേഷം മൃതദേഹം വിട്ടുനൽകും.