കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം സ്വദേശികളായ സഹോദരങ്ങൾ പുണെയിൽ അണക്കെട്ടിൽ വീണ് മുങ്ങിമരിച്ചു. കാഞ്ഞിരമറ്റം വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡൻറ് പാണ്ട്യമ്മേലിൽ പ്രകാശെൻറയും വനജയുടെയും മക്കളായ മിധുൻ പ്രകാശ് (30), നിധിൻ പ്രകാശ് (25) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച ഉച്ചക്കാണ് സംഭവം. അണക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. മിധുൻ പ്രകാശ് പുണെയിലെ ഐ.ടി കമ്പനിയിൽ ജോലിചെയ്ത് വരുകയായിരുന്നു. ജോലി ആവശ്യത്തിന് രണ്ടുദിവസം മുമ്പാണ് സഹോദരൻ നിധിൻ പ്രകാശ് എത്തിയത്. സുഹൃത്തുക്കളുമൊത്താണ് അണക്കെട്ടിൽ ഇറങ്ങിയത്. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം പിന്നീട് നാട്ടിലെത്തിക്കും.