പറവൂർ: പറവൂർ കൊട്ടാരപ്പാട്ട് റോഡിൽ സ്രാമ്പിക്കൽ എസ്.പി.ആൻറു (82, കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഡോ. മിനി ഡിജോ കാപ്പൻ ( കേരള സർവകലാശാല പ്ലാനിങ് ആൻഡ് െഡവലപ്പ്മെൻറ് ഡയറക്ടർ ), ബിജോയ് (അപ്പോളോ ടയേഴ്സ്, കളമശ്ശേരി), ബിനോയ് ആൻറു. മരുമക്കൾ: ഡിജോ കാപ്പൻ ( കാഷ്യൂ ബോർഡ് മുൻ ചെയർമാൻ), ജിജി ജോർജ് പാലത്തിങ്കൽ ( പറവൂർ ഇൻഫൻറ് ജീസസ് സ്കൂൾ അധ്യാപിക), വിമല തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പറവൂർ സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.