അരീക്കോട്: മുന്‍കാല കമ്യൂണിസ്റ്റ് നേതാവ് മൊക്കത്ത് അബ്ദുറഹ്മാന് (87) നിര്യാതനായി. സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം, ഏറനാട് താലൂക്ക് ലാൻഡ് ബോര്‍ഡ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിെൻറ ഭാഗമായി 1980ല്‍ ഏഴ് മാസത്തോളം സോവിയറ്റ് യൂനിയനില്‍ ചെലവഴിച്ചിട്ടുണ്ട്. ആദ്യകാലത്ത് അരീക്കോട് കലാ-കായിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഭാര്യ: പൂവഞ്ചേരി ഖദീജ. മക്കള്‍: എം. സുല്‍ഫിക്കര്‍, അഡ്വ. എം. റഹ്മത്തുല്ല (എസ്.ടി.യു ദേശീയ പ്രസിഡൻറ്), എം. സറീന, ഗ്രന്ഥകാരനും കലാ സാംസ്കാരിക പ്രവര്‍ത്തകനുമായ എം.എ. സുഹൈല്‍. മരുമക്കള്‍: ടി.പി. അബ്ദുല്‍ റഷീദ് മുണ്ടെങ്ങര, കൊരമ്പയില്‍ ബുഷ്റ, ഡോ. കെ.പി. സുഹ്റബാനു, സി. റാഷിദ.