കോട്ടക്കൽ: വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ചെനക്കൽ സർഹിന്ദ് നഗർ സ്വദേശി മാരാംകുളമ്പിൽ അബ്ദുട്ടിയുടെയും ആയിശയുടെയും മകൻ അസ്ലമാണ് (21) മരിച്ചത്.തിങ്കളാഴ്ച രാവിലെ വീട്ടുകാർ അസ്ലമിനെ മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: ലുബ്ന, ഹസീന.