നെടുങ്കണ്ടം: കോവിഡ് ഭേദമായി ക്വാറൻറീനിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. തൂക്കുപാലം കുമരകംമെട്ട് ബ്ലോക്ക് നമ്പർ 942 മാമലശ്ശേരിൽ അയ്യപ്പൻ നായർ (80- കുമളി അയ്യപ്പൻപിള്ള) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അയ്യപ്പൻനായരെ വ്യാഴാഴ്ച വിടുതൽ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു.
എന്നാൽ, ശ്വാസംമുട്ടൽ വർധിച്ചതിനാൽ ശനിയാഴ്ച വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വീട്ടിൽ കൊണ്ടുവന്ന് കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. ഭാര്യ: ശാന്തമ്മ.
മക്കൾ: ഗീതാകുമാരി, രാജേന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, സുനിൽ കുമാർ, ഗിരിജാകുമാരി. മരുമക്കൾ: ഒ.പി. സുരേന്ദ്രൻ, ഉഷാകുമാരി, ബിന്ദു, സുധ, ഉണ്ണികൃഷ്ണൻ നായർ.