പെരുമ്പാവൂർ: കോവിഡ് ബാധിച്ച് യുവതിയും നവജാതശിശുവും മരിച്ചു. വളയൻചിറങ്ങര വാരിക്കാട് മുതിരപ്പറമ്പിൽ വീട്ടിൽ മഹേഷിെൻറ ഭാര്യ ജിനുവും (29) കുഞ്ഞുമാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്ന ജിനുവിന് കോവിഡ് ബാധിച്ചതിനെത്തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പ്രസവത്തോടെ കുഞ്ഞ് മരിച്ചു. തൊട്ടുപിന്നാലെ യുവതിയും മരിച്ചു. കുഞ്ഞിന് കോവിഡ് ബാധിച്ചിരുന്നു. യുവതിയുടെ ആദ്യ പ്രസവമായിരുന്നു.