കറുകച്ചാൽ: ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നെടുംകുന്നം വടക്കേപ്പറമ്പിൽ ദേവദാസിെൻറ മകൻ മധുസൂദനൻ (43) മരിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെ കറുകച്ചാൽ-മണിമല റോഡിൽ മാണിക്കുളത്തായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്തുനിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് റോഡിൽ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ മധുസൂദനനെ നാട്ടുകാർ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ മധുസൂദനൻ തിങ്കളാഴ്ച പുലർച്ച മരിച്ചു. ഭാര്യ: അനിത. മക്കൾ: അനാമിക, അനന്തകൃഷ്ണൻ. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച കരിമല പി.ആർ.ഡി.എസ് ശ്മശാനത്തിൽ.