ഗാന്ധിനഗർ: എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ കയറിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴി മുട്ടത്ത് തേവരയിൽ പരേതനായ തോമസിെൻറ മകൻ സോജി തോമസ് (42- സോജിമോൻ) ആണ് മരിച്ചത്. അറക്കൽകാല അതിരമ്പുഴ ആർപ്പൂക്കര പഞ്ചായത്ത് കോംപ്ലക്സിൽ വ്യാപാരിയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഗാന്ധിനഗർ കസ്തൂർബാ ജങ്ഷനിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് കുഴഞ്ഞുവീണത്. സമീപെത്ത വാഹന ഡ്രൈവർമാർ ഒരാൾ വിവരം അതുവഴി വന്ന മാധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇവർ ഗാന്ധിനഗർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് സംഘം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വില്ലൂന്നി സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. മാതാവ്: സിസിലി (ആർപ്പൂക്കര തൈപ്പറമ്പിൽ കുടുംബാംഗം). സഹോദരങ്ങൾ: സോളി വർക്കി മണമേൽ കുളനട, സോഫി റോയി.