കുണ്ടറ: അമ്മയെയും കുഞ്ഞിനെയും കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം ബിന്ദു ഭവനിൽ ബിജുവാണ് (32) മരിച്ചത്. ഇയാളുടെ ഭാര്യ രാഖി (22), മകൻ ആദി (മൂന്ന്) എന്നിവരെ തിങ്കളാഴ്ചയാണ് അഷ്ടമുടിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബസ് കണ്ടക്ടർ ബിജുവിെൻറ നിരന്തരപീഡനമാണ് മരണകാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. യുവതിയുടെയും മകെൻറയും മൃതദേഹങ്ങൾ കണ്ടെടുത്തതോടെ കാണാതായ ഇയാളെ ചൊവ്വാഴ്ച രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. കോവിഡ് ഫലം വന്നശേഷം ഇൻക്വസ്റ്റ് തയാറാക്കും.