ഒല്ലൂർ: പനംകുറ്റിച്ചിറ മേരിമാത പള്ളിക്ക് സമീപം കവലക്കാട്ട് പരേതനായ ജോർജിെൻറ മകനും തിരക്കഥാകൃത്തുമായ ജോൺ (44) നിര്യാതനായി. വാമനപുരം ബസ് റൂട്ട്, ആനച്ചന്ത, ഫീമെയിൽ ഉണ്ണികൃഷ്ണൻ, ജയം എന്നീ സിനിമകളുടെ തിരക്കഥ ജോണും സുഹൃത്ത് സുധീഷും ചേർന്നാണ് നിർവഹിച്ചത്. മാതാവ്: ആനി. ഭാര്യ: ധന്യ. (ഒല്ലൂർ സെൻറ് മേരീസ് ഹൈസ്കൂൾ അധ്യാപിക). മക്കൾ: ജോർജ്, ഫ്രാൻസിസ്. സംസ്കാരം പിന്നീട്.