തൃപ്രയാർ: എടയ്ക്കാട്ട് കുമാരൻ (കുമാർ ജി --83) നിര്യാതനായി. വ്യാപാരി വ്യവസായി അസോസിയേഷൻ തൃപ്രയാർ സെക്രട്ടറി, നാട്ടിക ഫർക്ക ജേണലിസ്റ്റ് അസോസിയേഷൻ ട്രഷറർ, മേൽതൃക്കോവിൽ ക്ഷേത്രം ഭരണസമിതി അംഗം, തൃപ്രയാർ സനാതന ധർമ പാഠശാല മുൻ പ്രസിഡൻറ്, ആദ്യകാല ജനസംഘം പ്രവർത്തകൻ, ജന്മഭൂമി ലേഖകൻ, വിശ്വഹിന്ദു പരിഷത്ത് തൃശൂർ ജില്ല സ്ഥാപക വൈസ് പ്രസിഡൻറ്, വി.എച്ച്.പി ഇരിങ്ങാലക്കുട സംഘ് ജില്ല വൈസ് പ്രസിഡൻറ്, എൽ.ഐ.സി ഏജൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കൗമുദി. മക്കൾ: നന്ദകുമാർ, മനോജ് കുമാർ. മരുമക്കൾ: ബിൻസി, ഹിഷ.