കല്ലറ: മലയാളി യുവാവ് ഉത്തർപ്രദേശിലെ വിജയ്പുരിൽ ആത്മഹത്യ ചെയ്തു. കല്ലറ ജയവിലാസം സജിയുടെ മകൻ വിഷ്ണു സജിയാണ് (20) മരിച്ചത്. വിഷ്ണു താമസിക്കുന്ന ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. വിജയ്പുരിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായിരുന്നു.മാതാവ്: സാലി, സഹോദരിമാർ: വിഷ്ണുപ്രിയ, കൃഷ്ണപ്രിയ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.