ഈരാറ്റുപേട്ട: വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു.ഈരാറ്റുപേട്ട തെക്കേക്കര കല്ലുപുരയ്ക്കൽ നാസറിെൻറ മകൻ മുനീറാണ് (24) മരിച്ചത്. വെള്ളിയാഴ്ച പുലർച്ച വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്ന് തലശ്ശേരിയിലേക്ക് പോയ ഗുഡ്സ് വാഹനത്തിൽ തലശ്ശേരി സ്വദേശികളായ ആസിഫ്, റെഫ്നാസ് എന്നിവരോടാപ്പമാണ് മുനീർ സഞ്ചരിച്ചത്. അമിത വേഗത്തിൽ വന്ന സ്വകാര്യബസ് സ്റ്റാൻഡിലേക്ക് കയറവേ പിൻഭാഗം ഗുഡ്സ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുനീർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന തലശ്ശേരി സ്വദേശികൾ ചികിത്സയിലാണ്.
മുനീറിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഈരാറ്റുപേട്ടയിൽ എത്തിച്ച് രാത്രി മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഹയറുന്നിസ. സഹോദരങ്ങൾ: മാഹീൻ, ഷാഹിർ, തൻവീർ.