തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. വിദൂര വിദ്യാഭ്യാസ വിഭാഗം ജീവനക്കാരനും ചേലേമ്പ്ര മൈലാഞ്ചി വളവ് പാറമ്മല്‍ വീട്ടില്‍ പരേതനായ ശങ്കരെൻറ മകനുമായ പ്രശാന്താണ് (മുത്തു -35) മരിച്ചത്. ചേലേമ്പ്ര കൊളക്കുത്ത് ഇളന്നുമ്മല് ക്ഷേത്രക്കുളത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. മീഞ്ചന്തയില്‍നിന്ന് എത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. തേഞ്ഞിപ്പലം പൊലീസിെൻറ പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. മാതാവ്: പ്രേമ. സഹോദരി: പ്രിയങ്ക.