തുവ്വൂർ: തെക്കുംപുറത്തെ തോണിക്കര അബു (67) കോവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് ഇൗ മാസം 16ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. ഖബറടക്കം മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.