പള്ളിക്കര: തലച്ചോര്‍ സംബന്ധമായ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് പള്ളിക്കര പാറക്കയം ബേബി വര്‍ഗീസ് (57) മരിച്ചു. എം.ജെ.എസ്.എസ്.എ സെന്‍ട്രല്‍ കമ്മിറ്റി അംഗം പള്ളിക്കര സെൻറ് മേരീസ് യാക്കോബായ കത്തീഡ്രല്‍ ട്രസ്റ്റി, യാക്കോബായസഭ മാനേജിങ് കമ്മിറ്റി അംഗം, മോറക്കാല സെൻറ് മേരീസ് സൺഡേ സ്കൂൾ സീനിയര്‍ അധ്യാപകന്, എം.ജെ.എസ്.എസ്.എ സെക്രട്ടറി, അങ്കമാലി മേഖല സൺഡേ സ്കൂള്‍ ഡയറക്ടര്‍, മേഖല സെക്രട്ടറി, പള്ളിക്കര ഡിസ്ട്രിക്ട് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. എല്‍.ഐ.സി ഏജൻറാണ്. കിഴക്കമ്പലം കല ഫൈന്‍ ആർട്സ് സൊസൈറ്റി സെക്രട്ടറിയാണ്. ഭാര്യ: റെയ്നി (അധ്യാപിക, സെൻറ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, മോറക്കാല). മക്കള്‍: റിനു, റോബിന്.