പറവൂർ: കോവിഡ് ബാധിച്ച് മാല്യങ്കര മുത്താണ്ടശ്ശേരിൽ ദിവാകരൻ (75) മരിച്ചു. വടക്കേക്കര പഞ്ചായത്ത് മുൻ അംഗവും സി.പി.എം മൂത്തകുന്നം ലോക്കൽ കമ്മിറ്റി മുൻ അംഗവുമാണ്. കഴിഞ്ഞ 11ന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ഗിരിജ. മക്കൾ: റോമീല, റൂബി, പരേതനായ റോബിൻ. മരുമക്കൾ: മണി, മനീഷ, ബിനോയ്.