മൂവാറ്റുപുഴ: വാളകം റാക്കാട് സ്വകാര്യ വെളിച്ചെണ്ണ മില്ലിെൻറ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുവീണ് നിർമാണത്തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റാക്കാട് നടപ്പേൽ ജോർജാണ് (52) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. വലിയ കുന്നിടിച്ചാണ് ഭിത്തി കെട്ടിയിരുന്നത്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കല്ലിനും മണ്ണിനുമടിയിൽപെട്ട ജോർജിനെ കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ രക്ഷപ്പെടുത്തി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മൂന്നു മണിയോടെ മരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ: ജാൻസി. മകൾ: അലീന (നഴ്സിങ് വിദ്യാർഥി).