പറവൂർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുത്തൻവേലിക്കര വെട്ടത്ത് ഗംഗെൻറയും ഗീതയുടെയും മകൻ അരവിന്ദാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കുരിശിങ്കൽ കടവിൽ മൂന്ന് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മുക്കാൽ മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസിന് പഠിക്കുകയായിരുന്നു അരവിന്ദ്. സഹോദരി: അർച്ചന.