കോതമംഗലം: കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. കുട്ടമ്പുഴ മണികണ്ഠൻചാൽ വാറുകൂട്ടം മാവിള മൈക്കിളാണ് (55) മരിച്ചത്. മലയൻകീഴിന് സമീപത്തെ ഫാമിൽ ജോലി ചെയ്തിരുന്ന മൈക്കിൾ താമസിച്ചിരുന്ന മൂന്നുനില കെട്ടിടത്തിൽനിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാര്യ: മേരി. മക്കൾ: ജിൻസി, ജിസി. മരുമക്കൾ: ജോസ്, അനീഷ്.