എടവണ്ണപ്പാറ: പരേതനായ കോണത്ത് ചെറിയാത്തെൻറയും കൊറ്റിക്കുട്ടിയുടെയും മകൻ കുട്ടികൃഷ്ണൻ (50) കുവൈത്തിൽ നിര്യാതനായി. ഏഴുദിവസം മുമ്പാണ് മരിച്ചത്. ഭാര്യ: ബിന്ദു. മക്കൾ: അക്ഷയ, ആഷ്ലി, വിഷ്ണു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗീത, സുരേഷ്. ചൊവ്വാഴ്ച നാട്ടിലെത്തിച്ച മൃതദേഹം കുടുംബശ്മശാനത്തിൽ സംസ്കരിച്ചു.