അങ്കമാലി: പ്രഫഷനല്‍ നാടക നടന് തിരുമുടിക്കുന്ന് മറ്റേക്കാടന്‍ ദേവസി (ജോസ്- 54) നിര്യാതനായി. അങ്കമാലി ജോസ് എന്നാണ് നാടക ലോകത്ത് അറിയപ്പെട്ടിരുന്നത്. ഇരുപത്തിയഞ്ചിലധികം നാടകങ്ങളിലായി മൂവായിരത്തിേലറെ വേദികളിൽ അഭിനയിച്ചിട്ടുണ്ട്. അമേച്വർ നാടകങ്ങളിലാണ് തുടക്കം. അങ്കമാലി നാടകനിലയത്തിെൻറ ശ്രീ രാജീവൻ മമ്മിളി സംവിധാനം ചെയ്ത ‘ജീവിതയാത്ര’, അങ്കമാലി സൂര്യപുത്രയുടെ ‘ചരിത്ര സത്യം’, അങ്കമാലി അഞ്ജലിയുടെ ‘സുന്ദരി കാക്ക’, കോഴിക്കോട് സങ്കീർത്തനയുടെ ‘മാമാങ്കം’, കൊല്ലം യവനികയുടെ ‘കേളപ്പൻ ഹാജരുണ്ട്’ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് രംഗമിത്ര, വടകര വരദ തുടങ്ങിയ നാടകട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുമാരി. മക്കള്‍: അഖില്‍, അനഘ. മരുമക്കള്‍: അനുഷ, പ്രവീണ്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.