കളമശ്ശേരി: ഓട്ടോ ഡ്രൈവറെ ഫാക്ട് സ്കൂൾ ബാസ്കറ്റ്ബാൾ ഗ്രൗണ്ടിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണംതുരുത്തിയിൽ പുട്ടുകുറ്റിക്കൽ വീട്ടിൽ ജോർജാണ് (51) മരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.