പള്ളിക്കര: വര്‍ണം ടെക്സ്റ്റൈല്‍സ് ഉടമ ഊത്തിക്കര മേങ്ങലം എം.ജെ. മത്തായി (69) നിര്യാതനായി. ജില്ല ടെയ്ലേഴ്സ് അസോസിയേഷന് ട്രഷററും പള്ളിക്കര ആശുപത്രി വികസനസമിതി അംഗവുമാണ്. സി.പി.ഐ കുന്നത്തുനാട് ലോക്കല്‍ സെക്രട്ടറിയാണ്. ഭാര്യ: രമണി. മക്കള്‍: ജോബി (കൊച്ചി ഷിപ്യാര്ഡ്), ഷൈബി (അയര്‍ലൻഡ്). മരുമക്കള്‍: സുനിത, ബിജു ജേക്കബ് (അയര്‍ലൻഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പള്ളിക്കര സെൻറ് മേരീസ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയിൽ.